പാലാ ചേര്‍പ്പുങ്കലില്‍ മീനച്ചിലാറ്റില്‍ അജ്ഞാതമൃതദേഹം കണ്ടെത്തി. ചേര്‍പ്പുങ്കല്‍ പാലത്തിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. നാല് ദിവസത്തെ പഴക്കം കണക്കാക്കുന്നു.തമിഴ്‌നാട് സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം.
പാലായില്‍ നിന്നും മൃതദേഹം ഒഴുകിപോകുന്നത് കണ്ടിരുന്നു. പിന്നാലെ ബോട്ടിലെത്തിയ ഫയര്‍ഫോഴ്‌സ് ചേര്‍പ്പുങ്കല്‍ പാലത്തിന് സമീപം മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നു. പാലാ , കിടങ്ങൂര്‍ പോലീസും പാലാ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം പാലാ ജനറലാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments