കോട്ടയം:_പൊതുമേഖലയിലുള്ള നിരവധി സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ സംസ്ഥാനത്ത് യുവജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരളാ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ . ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽവേ ഘട്ടംഘട്ടമായി സ്വകാര്യ സ്വകാര്യവൽക്കരിച്ചുകൊണ്ടിരിക്കുകയാണ്. റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്ന ആയിരക്കണക്കിന് തസ്തികളിലേക്ക് നിയമനം നടത്താൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. ഇത് വൻകിട സ്വകാര്യ കമ്പനികളെ സഹായിക്കാൻ വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ്. ഇതിനെതിരെ സമാന ചിന്താഗതിയുള്ള യുവജന സംഘടനകളുമായി സഹകരിച്ച് അതിശക്തമായ യുവജനപ്രക്ഷോഭം സംഘടിപ്പിക്കും.
കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കാർഷിക മേഖലയിലേക്ക് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ എത്തിക്കുവാൻ സംസ്ഥാന വ്യാപകമായി വലിയ പ്രചാരണം സംഘടിപ്പിക്കും.ഇതിനായി കർഷക സംരംഭകത്വ പദ്ധതികൾ ആവിഷ്കരിക്കുകയും പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുമെന്നും സിറിയക് ചാഴികാടൻ അറിയിച്ചു.
യൂത്ത് ഫ്രണ്ട് എം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനു ശേഷം പാലായിൽ കെ എം മാണിയുടെ കല്ലറയിൽ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കൊപ്പം പ്രാർത്ഥന നടത്തിയതിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു സിറിയക് ചാഴികാടൻ .ഷേയ്ക്ക് അബ്ദുള്ള, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ,സുനിൽ പയ്യപള്ളിൽ,ഡിനു ചാക്കോ, മിദുലാജ് മുഹമ്മദ്, എൽബി അഗസ്റ്റിൻ, എസ് അയ്യപ്പൻപിള്ള,ജോജി പി തോമസ്, മനു ആൻ്റണി, ജോമി കുട്ടംമ്പുഴ,ഷിജോ ഗോപാലൻ,അനൂപ് കെ ജോൺ,തോമസുകുട്ടി വരിക്കയിൽ തുടങ്ങിയവർപങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments