രാജ്യത്ത് കോര്‍പറേറ്റുകളും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് വല്ല്യ സാമ്പത്തിക കൊള്ള നടത്തുകയാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ആരോപിച്ചു. കാശ്മീരില്‍ അതാണ് കണ്ടത്. കാശ്മീരില്‍ മുമ്പ് അവിടെ ജനിച്ചവര്‍ക്ക് മാത്രമേ സ്ഥലം വാങ്ങാന്‍ അവകാശമുണ്ടായിരുന്നുള്ളു എന്നാല്‍ കുത്തക മുതലാളി മാര്‍ക്ക് സ്ഥലം വാങ്ങി കൂട്ടാന്‍ അവസരമൊരുക്കുന്നതിനായി കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അവര്‍ക്ക് സ്ഥലം സമ്പാദി ക്കാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇവിടെ അദാനിയും അംബാനിയും ആയിരകണക്കിന് ഹെക്റ്റര്‍ സ്ഥലമാണ് വാങ്ങിക്കൂട്ടിയത്.കേന്ദ്രം വലിയ സാമ്പത്തിക അഴിമതിയാണ് നടത്തികൊണ്ടിരിക്കുന്നത്.
ഇലക്ട്രല്‍പോളിന്റെ കണക്കനുസരിച് ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സാമ്പാതിക്കുന്നതിന്റെ 80 ശതമാനവും ലഭിക്കുന്നത് ബിജെപിക്കാണ്. പാലായില്‍ സിപിഐ യുടെ ജില്ലയിലെ പ്രമുഖ നേതാക്കളായിരുന്ന എന്‍ കരുണകാരന്റെയും പി എ രാമകൃഷ്ണന്റെയും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി അധ്യക്ഷത വഹിച്ചുമണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി കെ ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു, എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌കുമാര്‍, ബാബു കെ ജോര്‍ജ്,എം ജി ശേഖരന്‍, ഇ കെ മുജീബ്, അഡ്വ പി എസ് സുനില്‍, അനു ബാബു തോമസ്, എം റ്റി സജി, അഡ്വ പി ആര്‍ തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ വച്ച് മണ്ഡലത്തില്‍ പിരിച്ച് പാര്‍ട്ടി ഫണ്ട് കെ പ്രകാശ് ബാബു ഏറ്റുവാങ്ങി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments