CLOVE DENTAL & COSMETOLOGY STUDIO തിങ്കളാഴ്ച മുതൽ പാലായിൽ പ്രവർത്തനമാരംഭിക്കുന്നു. പാലാ പൊൻകുന്നം റോഡിൽ കുമ്പാനിയിലാണ് ആധുനിക സജ്ജീകരണങ്ങളോടെ സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്.
രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ ജോസ് കെ മാണി എംപി ഉദ്ഘാടനം നിർവഹിക്കും. ഡെന്റൽ ഓപ്പറേറ്ററി ഉദ്ഘാടനം തോമസ് ചാഴിക്കാടൻ എംപി നിർവഹിക്കും. മാണി സി കാപ്പൻ എം എൽ എ കോസ്മെറ്റോളജി വിംഗ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ റവ. ഡോ. സോണി മുണ്ടുനടയ്ക്കൽ ഭദ്രദീപ പ്രകാശനം നിർവഹിക്കും. അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ , ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സാജു പൂവത്താനി, എസ് ഷാജി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ , രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
ഡോ. ബിൻസി ജെഫിന്റെ നേതൃത്വത്തിൽ ആറോളം ഡോക്ടർമാരാണ് ഡന്റൽ, ഹെയർ, സ്കിൻ വിഭാഗങ്ങളിലായി സേവന രംഗത്തുള്ളത്. PRP LASER അടക്കം ആധുനിക യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെ എല്ലാവിധ ഡെന്റൽ ട്രീറ്റ്മെന്റുകളും ഇവിടെ ലഭ്യമാകും. വിവിധതരം ഫേഷ്യലുകളും സൗന്ദര്യ വർധക ചികിത്സാ രീതികളും ലഭിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തന സമയം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments