അടിവാരം സെന്റ് മേരീസ് ദൈവാലയത്തിൽ പുതുതായി പണി കഴിപ്പിച്ച സെമിത്തേരി ചാപ്പലിന്റെ കൂദാശാ കർമം നടന്നു. രാവിലെ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം, ചാപ്പലിന്റെ ആശീർവാദ കർമം ബിഷപ് നിർവഹിച്ചു.
വികാരി ഫാദർ സെബാസ്റ്റ്യൻ കടപ്ളാക്കൽ, കൈകാരന്മാരായ ബേബി പന്തലാനിക്കൽ , ബേബി കരിവേലിക്കൽ , എംസി ജോസഫ് മുതിരേന്ത്യക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ഇടവക സമൂഹം വിശുദ്ധ കുർബാനയിലും ചാപ്പൽ വെഞ്ചിരിപ്പ് ചടങ്ങിലും പങ്കുചേർന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments