Latest News
Loading...

പാലാ സ്റ്റേഷനിലെ 2 ട്രാഫിക് പോലീസുകാര്‍ക്കെതിരെ കേസ്



വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പാലാ പോലീസ് സ്‌റ്റേഷനിലെ 2 പോലീസുകാര്‍ക്കെതിരെ കേസെടുത്തു. കോട്ടയം എസ്പി ഡിഐജിയ്ക്ക് നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിയ്ക്കും സാധ്യതയുണ്ട്. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്ത് അങ്കമാലി സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. പോലീസിന് വീഴ്ചയുണ്ടായതായി നേരത്തെ വ്യക്തമായിരുന്നു. പോലീസിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ എസ്പി പാലാ ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പാലാ ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസണ്‍ എന്നിവര്‍ക്കെതിരെയാണ് പാലാ സ്റ്റേഷനില്‍ കേസെടുത്തത്. ദോഹോപദ്രവം പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 





ഞായറാഴ്ചയാണ് സംഭവമുണ്ടായത്. സുഹൃത്തിനെ വിളിക്കാന്‍ കാറുമായി പോയ വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയ്ക്ക് സമീപം കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി. ഈ കാര്‍ ഇതിനു മുന്‍പും ആശുപത്രിയ്ക്ക് സമീപം കണ്ടിട്ടുണ്ടെന്നും വ്യാജ നമ്പര്‍ പ്ലേറ്റ് ആയിരുന്നുവെന്നാണ് പോലീസ് നേരത്തേ വ്യക്തമാക്കിയത്. വാഹനത്തില്‍ നിന്നും പൊതി എറിയുന്നതും കണ്ടതായും ഇക്കാര്യങ്ങള്‍ ചോദിക്കാനാണ് സ്‌റ്റേഷനില്‍ കൊണ്ടുപോയതെന്നുമായിരുന്നു പോലീസ് പറയുന്നത്. സ്റ്റേഷനിലെ എല്ലാ ഭാഗത്തും ക്യാമറയുണ്ടെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമായിരുന്നു പോലീസ് വ്യക്തമാക്കിയത്. 

എന്നാല്‍ പോലീസ് ക്യാമറയില്ലാത്ത ഭാഗത്ത് കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് പെരുമ്പാവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതി. അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് 17 കാരന്റെ പരാതി. അതേസമയം, ലൈസന്‍സില്ലാത്ത വ്യക്തിയ്ക്ക് വാഹനം നല്കിയതിനെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് പറഞ്ഞിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments