Latest News
Loading...

എം എൽ എ ഷെഫായി; കേക്ക് മിക്സിംഗ് സെറിമണി കളറായി



സിനിമാനടനും വോളിബോൾതാരവും എം എൽ എ യുമായ മാണി സി കാപ്പനെ ഷെഫിൻ്റെ വേഷത്തിൽ കണ്ടപ്പോൾ കുട്ടികൾക്ക് അത്ഭുതവും അമ്പരപ്പും. പിന്നെ എം എൽ എ യുടെ പുതിയ വേഷപ്പകർച്ച കുട്ടികൾക്ക് കൗതുകമായി മാറി.  സിനിമാ നടൻ കൂടിയായ കാപ്പനാകട്ടെ ഈ വേഷപ്പകർച്ച ഹരമാകുകയും ചെയ്തു.




പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടത്തിയ കേക്ക് മിക്സിംഗ് സെറിമണിയോടനുബന്ധിച്ചാണ് മാണി സി കാപ്പൻ എം എൽ എ ഷെഫിൻ്റെ വേഷമണിഞ്ഞത്.  കേരളത്തിലെ പ്രമുഖ കേക്ക് നിർമ്മാതാക്കളായ തൊടുപുഴയിലെ 'ദ വെൽവെറ്റ് കേക്ക്സ്' ആണ് പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ കേക്ക് മിക്സിംഗ് സെറിമണി സംഘടിപ്പിച്ചത്. 




പ്രത്യേകം സജ്ജീകരിച്ച പ്ലാറ്റ്ഫോമിലേയ്ക്ക് വിവിധയിനം ഡ്രൈ ഫ്രൂട്ട്സും വൈനും ചേർത്താണ് മിക്സ് ചെയ്തത്. ചടങ്ങ് ഹൃദ്യവും കുട്ടികൾക്കു പുതുമയുള്ള അനുഭവുമായി മാറി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ ഷെഫിൻ്റെ വേഷത്തിലും ഒപ്പം  വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും  ചടങ്ങിൽ പങ്കാളികളായി.


സ്കൂൾ മാനേജർ ഫാ ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എം എൽ എ, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, ഹെഡ്മാസ്റ്റർ അജി വി ജെ, പി ടി എ പ്രസിഡൻ്റ് ജിസ്മോൻ ജോസ്, വെൽവെറ്റ് കേക്ക്സ് മാനേജിംഗ് ഡയറക്ടർ അനീഷ് ടി ജേക്കബ്, ജിനു ജെ വല്ലനാട്ട് എന്നിവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments