Latest News
Loading...

ഹെലന് യാത്രാമൊഴിയേകി വിദ്യാലയം



ഒഴുക്കില്‍പ്പെട്ട് മരിച്ച ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍ എട്ടാം വിദ്യാര്‍ത്ഥിനി ഹെലന്‍ അലക്‌സിന് വിടചൊല്ലി വിദ്യാലയം. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതുസമൂഹവും ചേര്‍ന്ന് കണ്ണീര്‍പ്പൂക്കളര്‍പ്പിച്ചു. 



ഇന്നലെ വൈകുന്നേരം ഏറ്റുമാനൂരില്‍ നിന്നും കണ്ടെടുത്ത ഹെലന്റെ ഭൗതികദേഹം ഇന്നലെ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. രാവിലെ എട്ടരയോടെ സ്‌കൂളിലെത്തിച്ചു. ഭൗതികദേഹം സ്‌കൂളിലേയ്ക്ക് മാറ്റിയപ്പോള്‍ അധ്യാപകരും സഹപാഠികളും വിങ്ങിപ്പൊട്ടി. ഉറ്റകൂട്ടുകാരികളുടെ കരച്ചില്‍ അണപൊട്ടി. 



വൈദികര്‍ചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം, തിരികെ ആംബുലന്‍സിലേയ്ക്ക് കയറ്റിയപ്പോള്‍ ചങ്ങാതിമാര്‍ വാവിട്ടുകരഞ്ഞു. ജോസ് കെ മാണി എംപി, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, ടോബിൻ കെ അലക്സ് , പ്രൊഫസർ ലോപ്പസ് മാത്യു , ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പ്രമുഖര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സ്‌കൂളിലെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് ഭൗതികദേഹം ഒന്‍പതരയോടെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. സംസ്‌കാരചടങ്ങുകള്‍ വൈകിട്ട് 3ന് വീട്ടിലാരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments