Latest News
Loading...

മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് ' എ ഗ്രേഡ്.



ഈരാറ്റുപേട്ട: കേരള സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ് ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ ശാസ്ത്ര നാടക മത്സരത്തിൽ മുസ്‌ലീം ഗേൾസ് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച സിഗ്നൽ എന്ന നാടകം എ ഗ്രേഡ് കരസ്ഥമാക്കി.ത്യശൂർ കേരള സംഗീത നാടക അക്കാദമിയിലെ നിറഞ്ഞ സദസ്സിലായിരുന്നു പതിനാല് ജില്ലകളെ പ്രതി നിധീകരിച്ചുള്ള നാടകങ്ങൾ അരങ്ങേറിയത്. 



പകർച്ചവ്യാധികൾക്കെതിരെ ശാസ്ത്രം കൈവരിച്ച നേട്ടങ്ങൾ ഇതിവൃത്തമാക്കിയ നാടകം ഇപ്പോഴും അന്ധവിശ്വാസങ്ങളിൽ കുടുങ്ങി ചൂഷണങ്ങൾക്ക് വിധേയമാവുന്ന മനുഷ്യരുടെ അവസ്ഥകൾ കാണികളെ ബോധ്യപ്പെടുത്തി. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ അൻഹ ഫാത്തിമ, മിൻ ഹമറിയം , ഹസ്ബിയനൗഷാദ്, മിൻ ഹഫാത്തിമ, റിദ മിർസ ഹുസൈൻ, അൽഫിന ഷാഹുൽ , വി.എൻ ഫാത്തിമ, സഫ ഹാരിസ് എന്നിവരാണ് കഥാപാത്രങ്ങളായി വേഷമിട്ടത്. ഇവരെയും പരിശീലകൻ ലുഖ്മാൻ മൊറയൂരിനെയും അധ്യാപക രക്ഷിതാക്കളെയും പി ടി.എ , എസ് എം സി കമ്മിറ്റികൾ അഭിനന്ദിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments