പുനർ നിർമ്മാണം നടത്തിയ ഈരാറ്റുപേട്ട നഗരസഭയുടെ അഹമ്മദ് കുരിക്കൽ നഗർ സ്മാരക സൗധം ഉദ്ഘാടനം പത്തനംതിട്ട എം.പി. ആൻ്റോ ആൻ്റണി നിർവ്വഹിച്ചു. എൽ.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് 2016 ൽ സാമൂഹിക വിരുദ്ധർ, നാല്പത് വർഷം പഴക്കമുള്ളതും,മുൻ പഞ്ചായത്ത് മന്ത്രിയും ,പഞ്ചായത്ത രാജ് ബില്ലുകളുടെ ഉപഞ്ജാതാവും ആയിരുന്ന അഹമ്മദ് കുരുക്കലിൻ്റെ സ്മാരകം ആയിരുന്ന ഈ സൗധം തകർത്തിരിന്നു.
ഇത് പുതുക്കി പണിയുന്നതിന് ഏഴ് വർഷത്തെ നീണ്ട നിയമ പോരട്ടത്തിനൊടുവിൽ കേരള ഹൈക്കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നഗരസഭ ഈ പുതിയ സൗധം പണി പൂർത്തിയാക്കിയത്. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് സ്വാഗതം പറഞ്ഞു.
നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം അബ്ദുൽ ഖാദർ ,ഫാസില അബ്സാർ ,ഷെഫ്ന അമീൻ ,അൻസർ പുള്ളോലിൽ ,ഫസൽ റഷീദ് ,എസ്.കെ നൗഫൽ ,അൻസൽ ന പരിക്കുട്ടി ,വിവിധ കക്ഷി നേതാക്കളായ കെ.എ മുഹമ്മദ് അഷ്റഫ് ,അനസ് നാസർ ,എം .പി സലീം ,മുഹമ്മദ് ഹാഷിം ,റാസി ചെറിയ വല്ലം ,വി.എം സിറാജ് ,സി.കെ ബഷീർ അമീൻ പിട്ടയിൽ ,വി .പി മജീദ് ,ഷിയാസ് മുഹമ്മദ് ,അഭിരാം ബാബു ,നിസാമുദ്ദീൻ ,അബ്സാർ മുരിക്കോലിൽ തുടങ്ങിയവർ സംസാരിച്ചു .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments