CLOVE DENTAL & COSMETOLOGY STUDIO പാലാ പൊന്‍കുന്നം റോഡില്‍ കുമ്പാനിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആധുനിക സജ്ജീകരണങ്ങളോടെ ആരംഭിച്ച സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം രാവിലെ 10.30 ന് നടന്ന ചടങ്ങില്‍ ജോസ് കെ മാണി എംപി നിര്‍വഹിച്ചു.
ഡെന്റല്‍ ഓപ്പറേറ്ററി ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എംപിയും മാണി സി കാപ്പന്‍ എം എല്‍ എ കോസ്മറ്റേളജി വിംഗ് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. റവ. ഡോ. സോണി മുണ്ടുനടയ്ക്കല്‍ ഭദ്രദീപ പ്രകാശനം നടത്തി.
കാനഡയില്‍ നിന്നും തിരിച്ചെത്തി നാട്ടില്‍ സംരംഭം ആരംഭിച്ച ഡോക്ടര്‍ മൂല്യവത്തായൊരു സന്ദേശംകൂടി പകരുന്നതായി, തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സംസാരിച്ച ജോസ് കെ മാണി എംപി പറഞ്ഞു. പാലാ കേന്ദ്രീകൃതമായി കൂടുതല്‍ ഡെന്റല്‍ ക്ലിനിക്കുകള്‍ വരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് വളരെ ചെലവേറിയ ദന്തപരിശോധന സംവിധാനങ്ങള്‍ നാട്ടില്‍ കുറഞ്ഞ ചെലവില്‍ ലഭിക്കുന്നതായി തോമസ് ചാഴിക്കാന്‍ എംപി പറഞ്ഞു.
പാലായുടെ ആരോഗ്യമേഖല പൊന്‍കുന്നം റോഡിലൂടെ വികസിക്കുകയാണെന്ന് മാണി സി കാപ്പന്‍ എംഎല്‍എയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സാജോ പൂവത്താനി, എസ് ഷാജി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ , രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡോ. ബിന്‍സി ജെഫിന്റെ നേതൃത്വത്തില്‍ ആറോളം ഡോക്ടര്‍മാരാണ് സെന്റല്‍, ഹെയര്‍, സ്‌കിന്‍ വിഭാഗങ്ങളിലായി സേവന രംഗത്തുള്ളത്. ആധുനിക യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെ എല്ലാവിധ ഡെന്റല്‍ ട്രീറ്റ്‌മെന്റുകളും ഇവിടെ ലഭ്യമാകും. വിവിധതരം ഫേഷ്യലുകളും സൗന്ദര്യ വര്‍ധക ചികിത്സാ രീതികളും ലഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 വൈകിട്ട് 6 വരെയാണ് പ്രവര്‍ത്തന സമയം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments