Latest News
Loading...

ഇരുമാപ്രയില്‍ വ്യാപക കാട്ടുപന്നി ശല്യം



മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഇരുമാപ്രയില്‍ വ്യാപകമായ കാട്ടുപന്നി ശല്യം.  അനേകം കൃഷി ഇടങ്ങള്‍ നശിപ്പിച്ചതായി പരാതി വ്യാപകം ആകുന്നു.  കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് നിവാസികള്‍ പ്രദേശങ്ങളില്‍ കൂടുതലായി, കപ്പ, ചേമ്പ്, കാച്ചില്‍, ചേന, പച്ചക്കറികള്‍. മുതലായവയാണ് കാട്ടുപന്നി നശിപ്പിക്കുന്നത്.  ഈ കാട്ടുപന്നിയുടെ രൂക്ഷമായ നാശം വരുത്തുവാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളം ആയി എന്ന് നട്ടുകാര്‍ പറയുന്നു. 

കാട്ടു പന്നി കൂട്ടമായി വരുന്നത് ഈ വര്‍ഷം മുതലാണ് കൂട്ടമായി വരുന്ന കാട്ടുപന്നികളെ എങ്ങനെ നേരിടണം എന്നും തങ്ങളുടെ കൃഷി ഇടം എങ്ങനെ സംരക്ഷിക്കണം എന്നും നാട്ടുകാര്‍ക്ക് ഒരു ഊഹവും ഇല്ല എന്നും നട്ടുകാര്‍ പറയുന്നു . ഇ.ജെ വര്‍ഗീസ് ഇലവുംമാക്ക ലിന്റെ 400 ചൊവിടു കപ്പ മുഴുവനായി  കണ്ടം കുത്തി നശിപ്പിച്ച നിലയില്‍ ആണ് ഇപ്പോള്‍ കാണുന്നത്. ഇ .ജെ. വര്‍ഗ്ഗിസ് പറയുന്നു നല്ല വിളവുള്ള കപ്പയും വിളവ് എടുക്കാന്‍ സമയും ആയി വരുന്നതുമായിരുന്നു  മുന്‍ വര്‍ഷങ്ങളില്‍ ഈ കപ്പ കണ്ടത്തില്‍ നിന്നും ഏകദേശം 400 കിലോയോളം കപ്പ വില്‍പ്പനക്കായി കിട്ടി






കപ്പ കണ്ടത്തില്‍ പാട്ടത്തിനയി കൊടുത്ത കുന്നേല്‍ സെബാസ്റ്റ്യന്റെ യും കപ്പ മുഴുവനായി നശിപ്പിക്കുകയും ചെയ്തു. ഏകദേശം കഴിഞ്ഞ വിളവെടിപ്പിന് 400 കിലോ കപ്പ വിറ്റതാണെന്നും വര്‍ഗ്ഗിസ് പറയുന്നു.  മുന്‍ വര്‍ഷത്തിലും പന്നി ശല്യം ഇത്രയും കൂട്ടമായി കൃഷിയിടങ്ങളില്‍ കയറി നാശം ഉണ്ടാക്കുന്നത് ഇത് ആദ്യമാണ്.   10.ഉം 20 ഉം വരെ കൂട്ടമായി കയറി കൃഷി ഇടങ്ങളിലും കപ്പ കണ്ടത്തിലും നശിപ്പിക്കുന്നു. ഇവരുടെ പറമ്പും, കൃഷി ഇടങ്ങളും നശിപ്പിച്ചതായും ഇവര്‍ പറയുന്നു.   

കുരുവിള തറയില്‍പ്ലാക്കല്‍, ടോമി പൊട്ടമുണ്ടക്കല്‍, ഐസക്ക് പൊട്ടന്‍ മുണ്ടക്കല്‍, എബ്രഹാം  ചോറ്റ്പാറയില്‍ .പി .എസ് . യേശുദാസ് പൊട്ട മുണ്ടക്കല്‍, മേരി കുട്ടി കരോട്ടു മുണ്ടുര്‍. ജെയിംസ് പൊട്ടമുണ്ടക്കല്‍ . പി.എസ്. ഉലഹന്നാന്‍ പൊട്ടമുണ്ടക്കല്‍, എന്നിവരുടെ കൃഷി ഇടങ്ങളും ആണ്. കാട്ടുപന്നിയുടെ ആക്രമണം നടന്ന സഥലങ്ങള്‍ യാത്രക്കര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട് എന്നും പറയുന്നു നാട്ടുകാരനായ റോബിന്‍.  രാവിലെ ജോലി സ്ഥലത്തെക്ക് ടൂവീലറില്‍ യാത്രാ മധ്യേ വാഹനത്തിന്റെ മുമ്പില്‍ അപ്രതീക്ഷിതമായി ചാടുകയും, ഭാഗ്യം കൊണ്ട് ആണ് രക്ഷപെട്ടതെന്നും പറയുന്നു.  

പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ട വകുപ്പുകളെ അടിയന്തരമായി ഇടപെട്ട് ഇക്കാര്യത്തില്‍ ഒരു ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാരും കൃഷിക്കാരും ഒരുപോലെ പറയുന്നു ഈ പ്രദേശങ്ങളില്‍ വഴി വിളക്ക് ഇല്ലഎന്നുള്ള ആക്ഷേപവും നാട്ടുകാര്‍ പറയുന്നു രാത്രിയില്‍ ഈ പ്രദേശത്ത് കാട്ട് മൃഗങ്ങളും മറ്റും റോഡിലെ പരിസര പ്രദേശത്ത് എന്തെങ്കിലും അപകടം ഉണ്ടെങ്കില്‍ മുന്‍കൂട്ടി കാണാമല്ലോ എന്നാണ് നാട്ടുകാര്‍ പറയുന്നത് . ഇതും പഞ്ചായത്ത് അതികൃതരും,ഇലക്ട്രിസിറ്റി ബോര്‍ഡും ഇങ്ങനെയുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണം എന്നും നാട്ടുകാര്‍  പറയുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments