Latest News
Loading...

കുന്നോന്നി പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം



പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നി പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു.  കുന്നോന്നി ടൗണിന് സമീപമുള്ള ആയില്യക്കുന്നേല്‍ ഷോജിയുടെ പുരയിടത്തിലെത്തിയ പന്നികൂട്ടം കപ്പ, ചേമ്പ് തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചു. നൂറോളം മൂട് കപ്പയാണ് കുട്ടത്തോടെ എത്തിയ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. കൃഷിയിടം മുഴുവന്‍ കുത്തിമറിച്ച് നിലയിലാണന്ന് ഷോജി പറഞ്ഞു. 




കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. പ്രദേശങ്ങളിലെ മലയോര മേഖലകളില്‍ നേരത്തെ തന്നെ കാട്ടുപന്നികളുടെ ശല്യം മൂലം കൃഷി ചെയ്യുവാന്‍ പറ്റാത്ത  സാഹചര്യമാണ് ഉണ്ടയിരുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.. എന്നാല്‍ ജനവാസമേഖലയില്‍ കാട്ട് പന്നിയുടെ ശല്യം ആദ്യമാണ്. തെക്കേകര പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളിലെ മലയോര മേഖലകളില്‍ കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ് , പെരുംപാമ്പ് മുതലായവയുടെ ശല്യവുമുണ്ട്. കാട്ട് പന്നിയുടെ ശല്യത്തില്‍ നിന്നും കൃഷി സംരക്ഷിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments