ഈരാറ്റുപേട്ട: ജില്ലാ സ്കൂൾ മീറ്റിൽ ചാമ്പ്യന്മാരായ പൂഞ്ഞാർ തോമസ് മാഷ് അക്കാദമിയിലെയും എസ് എം വി ഹൈ സ്കൂളിലെയും വിദ്യാർത്ഥികൾക്ക് ഈരാറ്റുപേട്ട വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ദ്രോണാചാര്യ തോമസ് മാഷിനെ വാകേഴ്സ് ക്ലബ്ബ് രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ പൊന്നാട അണിയിച്ച് ആദരിച്ചു. ദ്രോണാചാര്യ കെ.പി.തോമസ് മാഷ്, കായികാധ്യാപകരായ ജോസിറ്റ് ജോൺ വെട്ടത്ത്,രാജേഷ് തോമസ് എന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments