പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ചും പാഠ്യപദ്ധതിയിൽ കാലോചിതമായ മാറ്റം വരുത്തിയും പൊതുവിദ്യാഭ്യാസരംഗത്തെ പുരോഗതിലേക്കു നയിക്കുകയാണെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കുറിച്ചിത്താനം കെ.ആർ. നാരായണൻ സർക്കാർ എൽ.പി. സ്‌കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച മാതൃകാ പ്രീ-പ്രൈമറി സ്‌കൂൾ വർണക്കൂടാരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അൺ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിൽ നിന്ന് 10 ലക്ഷം കുട്ടികളാണ് എയ്ഡഡ്/സർക്കാർ സ്‌കൂളുകളിലേക്ക് വന്നത്. കിഫ്ബി ഫണ്ട് വിനിയോഗിച്ച് കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും അന്തർദേശീയ നിലവാരമുള്ള ഒരു സ്‌കൂളെങ്കിലും നിർമിക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി ഇനി പൂർത്തിയാക്കാനുള്ളത് മൂന്നു സ്‌കൂളുകൾ മാത്രമാണെന്നും മന്ത്രി പറഞ്ഞു. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്ന പല സ്‌കൂളുകളും ഇന്നു മുൻപന്തിയിലാണ്. വിദ്യാഭ്യാസ രംഗത്ത് പുരോഗമനപരമായ മാറ്റങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ഇളംകുരുന്ന് മനസിലേക്ക് വിനോദത്തിലൂടെ വിജ്ഞാനം എത്തിക്കുകയാണ് വർണക്കൂടാരത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷാ കേരള പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് വർണക്കൂടാരം നിർമിച്ചത്. തോമസ് ചാഴികാടൻ എം.പി., ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കിയിൽ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി എമ്മാനുവേൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു, സ്ഥിരംസമിതി അധ്യക്ഷരായ സിറിയക് മാത്യൂ, തുളസീദാസ്, ജാൻസി റ്റോജോ, ഗ്രാമപഞ്ചായത്തംഗം ജോസഫ് ജോസഫ്, കുറവിലങ്ങാട് എ.ഇ.ഓ. ഡോ. കെ.ആർ. ബിന്ദുജി, കുറവിലങ്ങാട് ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ എ. സതീഷ് ജോസഫ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ. റീന പോൾ, മുൻ ഹെഡ്മാസ്റ്റർമാരായ ജോർജ്ജ് ഫിലിപ്പ്, സുജ പി. ജോൺ, സ്റ്റാഫ് സെക്രട്ടറി കെ. ഷീബ, കുറിച്ചിത്താനം പീപ്പിൾസ് ലൈബ്രറി സെക്രട്ടറി എം. കെ. രാജൻ, സ്‌കൂൾ വികസന സമിതി അംഗം റ്റി.എൻ. ജയൻ, പൂർവ്വ വിദ്യാർഥി പ്രതിനിധി സാബു സെബാസ്റ്റ്യൻ, മാതൃസംഗമം പ്രസിഡന്റ് ജെനി ജോമോൻ, പി.ടി.എ. പ്രസിഡന്റ് ലിബിൻ തോമസ് എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments