ഭരണങ്ങാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി ഉണ്ണികൃഷ്ണൻ നായർ കെ.എസ് കുളപ്പുറത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ബാങ്കിന്റെ വൈസ് പ്രസിഡന്റ്,മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ അംഗം, ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി ജോയിന്റ് സെക്രട്ടറി, ലയൺസ് ക്ലബ് ഇന്റർനാഷണൽ ഗ്ലോബൽ മെമ്പർഷിപ് ടീം-കോഡിനേറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
ഭരണങ്ങാനം മുൻ പഞ്ചായത്ത് പ്രസിഡന്റ് മുൻ ബാങ്ക് പ്രസിഡന്റ് ആയിരുന്ന പരേതനായ അഡ്വ. ശിവരാമൻ നായരുടെ പുത്രനാണ്.അനുജ് സി എബി ചിറയ്ക്കൽപുരയിടത്തെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. അനുമോദന യോഗം യുഡിഎഫ് ചെയർമാൻ ടോമി ഫ്രാൻസിസ് പൊരിയത്ത് ഉദ്ഘാടനം ചെയ്തു.മുൻ ബാങ്ക് പ്രസിഡണ്ട് ടി കെ ഫ്രാൻസിസ്, വി.ജെ ജോർജ്, ജോസ് പ്ലാക്കൂട്ടം, കെ.റ്റി തോമസ്, ജിജി തെങ്ങുംപള്ളിയിൽ, വിൽഫി മൈക്കിൾ, സോബിച്ചൻ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments