പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹെല്‍ത്ത് സെന്റര്‍ മറ്റൊരിടത്തേയ്ക്ക് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് കേരളപ്പിറവി ദിനത്തില്‍ പ്രതിഷേധ ധര്‍ണ നടത്തും. സൗകര്യ കുറവ് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം മാറ്റുന്നത്. എന്നാല്‍ പകരം സ്ഥലം നല്കാമെന്ന് പറഞ്ഞിട്ടും മാറ്റുന്നത് രാഷ്ട്രീയ പ്രേരിതമായിട്ടാണെന്നാണ് കോണ്‍ഗ്രസ് മെംബര്‍മാര്‍ ആരോപിക്കുന്നത്.
കഴിഞ്ഞ 23 വര്‍ഷമായി ചേന്നാട്ടിലെ പഞ്ചായത്ത് കെട്ടിടത്തിലാണ് ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത് അസൗകര്യംചൂണ്ടിക്കാട്ടി ഇത് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ പകരം സ്ഥലം ലഭ്യമാക്കാമെന്ന് അറിയിച്ചിരുന്നു. ഇതിനായി സ്ഥലം കണ്ടെത്തിയെങ്കിലും ഇന്ന് ചേര്‍ന്ന കമ്മറ്റി, അതിനുള്ള സമയം കഴിഞ്ഞുപോയെന്ന് പറഞ്ഞ് സെന്റര്‍ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ആരോപണം. വിയോജനക്കുറിപ്പ് എഴുതി കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോവുകയും ചെയ്തു.
അംഗന്‍വാടിയ്ക്ക് സമീപത്തെ സ്ഥലം നിര്‍ദേശിച്ചെങ്കിലും ഇവിടെ വെള്ളക്കെട്ടാണെന്നാണ് മറുപടി ലഭിച്ചത്. ബുധനാഴ്ച ഒരു ദിവസം മാത്രം പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്ററിലേയ്ക്ക് എത്താന്‍ വെള്ളക്കെട്ടെന്ന് പറയുന്നവര്‍ തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ കുട്ടികളെത്തുന്നത് കാണുന്നില്ലേയെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ചോദിക്കുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments