Latest News
Loading...

ദി പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിങ് റൂം പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം



തീക്കോയി ദി പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിങ് റൂം പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഷേർജി പുറപ്പന്താനം അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല അവാർഡ് വിതരണം ചെയ്തു. 


പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് വിശിഷ്ട വ്യക്തികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന ഗോപാലൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ്, സെക്രട്ടറി എൻ. ചന്ദ്രബാബു, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, സെക്രട്ടറി റോയി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments