Latest News
Loading...

അല്‍ഫോന്‍സാ ടെറിനും ആന്‍മരിയ ടെറിനും ജന്‍മനാട്ടില്‍ ഉജ്ജ്വല സ്വീകരണം




പൂഞ്ഞാര്‍: കുന്നംകുളത്തുവച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫിനിഷിംഗ് ലൈന്‍ 12.9 സെക്കന്റില്‍ മറികടന്ന് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ അല്‍ഫോന്‍സാ ട്രീസാ ടെറിനും, ഹാമര്‍ ത്രോയില്‍ മൂന്നാം സ്ഥാനം നേടിയ ആന്‍മരിയ ടെറിനും  ഞായറാഴ്ച്ച ജന്‍മനാടായ പൂഞ്ഞാറിലെ കുന്നോന്നിയില്‍ ജനമൈത്രി റെസിഡന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കും.
 ഉച്ചകഴിഞ്ഞ് 4 മണിക്ക് കുന്നോന്നി സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന സമ്മേളനം പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കും. 


പഞ്ചായത്തംഗങ്ങളായ ആനിയമ്മ സണ്ണി, ബീന മധുമോഹന്‍, നിഷ സാനു എന്നിവരും ഫാ. ജോര്‍ജ്ജ് പുതിയാപറമ്പില്‍, സിസ്റ്റര്‍ കൈതറൈന്‍ ജോര്‍ജ്ജ്, ജാന്‍സ് വയലിക്കുന്നേല്‍, രാജേഷ് കുഴിപറമ്പില്‍, സന്തോഷ് കീച്ചേരില്‍, സിജു തെക്കേടത്ത്, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, എല്‍സമ്മ റ്റോമി, സെബാസ്റ്റ്യന്‍ കുറ്റിയാനി, വക്കച്ചന്‍ പുളിക്കകുന്നേല്‍, ലെല്‍സ് വയലികുന്നേല്‍, ഷിബിന്‍ എം.ആര്‍., മനീഷ് പുതുവായില്‍, വിനോദ്കുമാര്‍ കെ.എസ്. എന്നിവരും പ്രസംഗിക്കും.

 കായികാധ്യാപകന്‍ കുന്നോന്നി പീടികയില്‍ ടെറിന്‍ അലക്‌സ് - ജോസ്മി ദമ്പതികളുടെ മക്കളാണ് അല്‍ഫോന്‍സാ ട്രീസാ ടെറിനും ആന്‍മരിയ ടെറിനും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments