സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുൻ മീനച്ചിൽ താലൂക്ക് പ്രസിഡന്റ് മനോജ് ജോസിനെ സംഘടനയിൽ നിന്നും പുറത്താക്കിയതായി കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം ജില്ലാ സെക്രട്ടറി മനു. പി. കൈമൾ അറിയിച്ചു.ടി യാനുമായോ ടി യാൻ സ്വീകരിക്കുന്ന നിലപാടുകളുമായോ സംഘടനയ്ക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ലെന്നും മനു പി കൈമൾ അറിയിച്ചു.
ഇരുപതിനായിരത്തിലധികം സഹകരണ ജീവനക്കാർ അംഗങ്ങളായുള്ള കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കെ.പി സി.സി.അഫീലിയേഷൻ ഉള്ള സർവീസ് സംഘടനയാണ്. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട ഏതാനും ചില നിക്ഷിപ്ത താല്പര്യക്കാർ നടത്തുന്ന വസ്തുതാ വിരുദ്ധ പ്രചാരണങ്ങൾ കെ.സി. ഇ.എഫ് ന്റെ പ്രവർത്തകർ കണക്കിലെടുക്കേണ്ടതില്ലെന്നും കെ.സി.ഇ.എഫ് കോട്ടയം ജില്ലാ സെക്രട്ടറി മനു പി കൈമൾ, മീനച്ചിൽ താലൂക്ക് സെക്രട്ടറി സോബിൻ ജോസഫ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments