Latest News
Loading...

സണ്ണി പൊരുന്നകോട്ട് പാലാ മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡണ്ട്.




പാലാ മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡണ്ടായി സണ്ണി അഗസ്ററ്യൻ പൊരുന്നക്കോട്ട് (കേരള കോൺഗ്രസ് (എം)  തെരഞ്ഞെടുക്കപ്പെട്ടു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി ചുമതല ഏല്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിൽ മത്സരിച്ച പന്ത്രണ്ട് പേരും വിജയിച്ചിരുന്നു.നേരത്തെ സംഘം വൈസ് പ്രസിഡണ്ടായിരുന്നു സണ്ണി.




കേരള കോൺഗ്രസ് (എം) രാമപുരം മണ്ഡലം പ്രസിഡണ്ടും രാമപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടു കൂടിയാണ് അദ്ദേഹം .അനുമോദന യോഗത്തിൽ ജോസഫ് മണ്ഡപം, ബേബി ഉഴുത്തുവാൽ,ബൈജു പുതിയിടത്തുചാലിൽ, ആൻ്റോ പടിഞ്ഞാറേക്കര ,ബിജു പാലൂ പടവൻ, ജോസുകുട്ടി പൂവേലി, ജോയി വടശ്ശേരിൽ, വി.ജി വിജയകുമാർ, കെ.എ.അജി, ജിൻസ് ദേവസ്യാ എന്നിവർ പുതിയ ഭാരവാഹികളെ അനുമോദിച്ച് പ്രസംഗിച്ചു.


നിക്ഷേപകരുടെ പണം ഘട്ടം ഘട്ടമായി തിരിച്ചു കൊടുക്കുവാനും സംഘത്തിൻ്റെ ഉടമസ്ഥതയിലുള്ള ഇൻഡ്യാർ ക്രംബ് ഫാക്ടറിയുടെ ഉല്പാദനം വർദ്ധിപ്പിക്കുവാനും സുലഭ സൂപ്പർ മാർക്കറ്റുകൾ കൂടുതൽ സജീവമാക്കുവാനും പ്രഥമ പരിഗണന നൽകുമെന്ന് പ്രസിഡണ്ട് സണ്ണി പൊരുന്നകോട്ട് അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments