Latest News
Loading...

കിഴതടിയൂര്‍ പള്ളിയില്‍ പ്രധാന തിരുനാൾ നാളെ



പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കിഴതടിയൂര്‍ പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനത്തിരുനാളിനോടനുബന്ധിച്ച് വിശുദ്ധന്റെ തിരുസ്വരൂപം മോണ്ടളത്തില്‍ പ്രതിഷ്ഠിച്ചു. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്നു വൈകുന്നേരം 4.45ന് പ്രസുദേന്തി സമര്‍പ്പണം, 6.30ന് ആഘോഷമായ ജപമാല പ്രദക്ഷിണം. 

പ്രധാന തിരുനാള്‍ ദിനമായ 28ന് രാവിലെ 5.30, 7.00, 10.00, ഉച്ചകഴിഞ്ഞ് 3.00, വൈകുന്നേരം 5.00, രാത്രി 7.00എന്നീസമയ
ളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും. നാളെ രാവിലെ പത്തിന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ഉച്ചയ്ക്ക് 12ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. നാളെ രാവിലെ 5.15 മുതല്‍ നെയ്യപ്പ നേര്‍ച്ച വിതരണം ഉണ്ടായിരിക്കും. 

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. തോമസ് പനക്കുഴി, സഹവികാരി ഫാ.ജോബി കുന്നയ്ക്കാട്ട്, പാസ്റ്ററല്‍അസിസ്റ്റന്റ് ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍, കൈക്കാരന്മാരായ ജോസഫ് ഏഴുപറയില്‍, ജോസ് ആരംപുളിക്കല്‍,ക്ലെമന്റ് അറയ്ക്കല്‍, സോജന്‍ വെള്ളരിങ്ങാട്ട് എന്നിവര്‍ നേതൃത്വംനല്‍കും.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments