Latest News
Loading...

സ്പോർട്സ് കിറ്റ്കൾ നൽകി.



ഈരാറ്റുപേട്ട: വേൾഡ് മലയാളി കൗൺസിൽ  പാലാ ചാപ്റ്ററും നെച്ചൂർ കൺസ്ട്രക്ഷൻ ഗ്രൂപ്പും ചേർന്ന് ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വോളീബോൾ അക്കാദമിയിലെ  കുട്ടികൾക്ക് പുതിയ ജഴ്സിയും സ്പോർട്സ് കിറ്റ്കളും നൽകി.



ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ അഗസ്റ്റിൻ സേവ്യർ അധ്യക്ഷത വഹിച്ചു.വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ഉദ്ഘാടനം ചെയ്തു.ജോണി കുരുവിളയും മോനി വി. ആദ്കുഴിയും ചേർന്ന് ടീം ക്യാപ്റ്റന് പുതിയ ജഴ്സി കൈ മാറി.വേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി.എം.അബ്ദുള്ള ഖാൻ,പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ.സന്തോഷ് മണർകാട്,സെക്രട്ടറിമാരായ മോനി വി.ആദ്‌കുഴി,ബെന്നി മൈലാടൂർ,ഭരണങ്ങാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഉണ്ണി കുളപ്പുറം,പി. ടി.എ പ്രസിഡൻ്റ് അനസ് പാറയിൽ,അമൽ ദേവ്,ജയദേവൻ,നസീർ കൊച്ചെപ്പറമ്പിൽ,സന്തോഷ് തോമസ്,സക്കീർ അക്കി, മാത്യു ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments