ഹിംസാത്മകമായ പരിശീലനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുതെന്നും പുരോഗമനാത്മകമല്ലാത്ത സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ടെന്നും അത് ആപത്താണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. 2023 ലെ സമദര്‍ശന സാഹിത്യ പുരസ്‌കാരം 20000 രൂപായും പ്രശസ്തിപത്രവും പാലാ സെന്റ് തോമസ് കോളേജ് മലയാള വിഭാഗം അസോ. പ്രൊഫ. ഡോ. തോമസ് സ്‌കറിയയ്ക്കു സമ്മാനിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു. സ്‌കൂളുകളില്‍ ബാല സംഘങ്ങള്‍ രൂപീകരിച്ച് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂര്‍ സമദര്‍ശന ലൈബ്രറി ഹാളില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സമദര്‍ശനയുടെ പ്രസിഡന്റ് ഫാ.ഡോ. മാത്യൂസ് വാഴക്കുന്നം അധ്യക്ഷത വഹിച്ചു. കേരള സര്‍വ്വകലാശാല മലയാള വിഭാഗം പ്രൊഫസര്‍ ഡോ.കെ.കെ. ശിവദാസ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. പുരസ്‌കാരാര്‍ഹമായ കൃതി ടെറി ഈഗിള്‍ട്ടണ്‍: സിദ്ധാന്തം .സൗന്ദര്യം, സംസ്‌കാരം മാര്‍ക്‌സിയന്‍ ദര്‍ശനത്തെ പുതിയ കാലത്തിലേക്കു വികസിപ്പിക്കുന്നതിന്റെ ചരിത്രരേഖയാണെന്ന് ഡോ. കെ.കെ. ശിവദാസ് അഭിപ്രായപ്പെട്ടു. മാര്‍ത്തോമാ സഭ അല്‍മായ ട്രസ്റ്റി അഡ്വ. ആന്‍സില്‍ കോമാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
ചരിത്രകാരി ഗംഗ കാവാലം അവാര്‍ഡ് ജേതാവിനെ പൊന്നാട അണിയിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജ് മലയാള വിഭാഗം മേധാവി ഡോ. സിബി കുര്യന്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. ബിന്‍സി പി.ജെ. , ഡോ. സാറാമ്മ വര്‍ഗീസ്, ഡോ. പ്രിന്‍സ് മോന്‍ ജോസ്, ഡോ.ഷൈനി തോമസ്, അനിയന്‍ തലയാറ്റും പിള്ളി, ഡോ. ഹരിലാല്‍ കെ., നിലയ്ക്കലേത്ത് രവീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമദര്‍ശന സംഘടിപ്പിച്ച അഖില കേരള കാവ്യാലാപനം, ഓണപ്പാട്ട് മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments