Latest News
Loading...

കേരളപ്പിറവിദിനത്തിൽ റബ്ബർ കർഷകർ പട്ടിണി ദിനമായി ആചരിക്കുന്നു .




കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കേരളത്തിലെ റബ്ബർ കർഷകർ ഇടത് മുന്നണിയുടെ റബ്ബറിന് 250 രൂപ നൽകും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കണമെന്നാവാധ്യപ്പെട്ടുകൊണ്ട് പട്ടിണി ദിനമായി ആചരിക്കുവാൻ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ദേശീയ സമിതി തീരുമാനിച്ചു. അന്നേ ദിവസം കേരളത്തിലെ   ജില്ലാ ആസ്ഥാനങ്ങൾക്ക് മുൻപിൽ റബ്ബർ കർഷകർ പ്രതിക്ഷേധ യോഗങ്ങൾ സംഘടിപ്പിക്കും.     



  ലോകസഭാ  ഇലക്ഷൻ  താമസിയാതെ ഉണ്ടാകും എന്നുറപ്പായ സാഹചര്യത്തിൽ റബ്ബർ കർഷകർ  രാഷ്ട്രീയത്തിന്  അതീതമായി സംഘടിക്കുന്നതിനും റബ്ബർ കർഷകരുടെ താ ത്പര്യങ്ങൾ സംരക്ഷിക്കുന്ന സ്ഥാ നാർത്തികൾക്ക് രാഷ്ട്രീയത്തിന് അതീതമായി വോട്ട് ചെയ്യുന്നതിനും ആവശ്യമെങ്കിൽ സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. 


യോഗത്തിൽ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് (എൻ എഫ് ആർ പി സ് )ദേ​​ശീ​​യ  പ്രസിഡന്റ്‌ ജോ​​ർ​​ജ് ജോ​​സ​​ഫ് വാ​​ത​​പ്പ​​ള്ളി അധ്യക്ഷത വഹിച്ചു. ശ്രീ.പി. കെ കുര്യാക്കോസ് ശ്രീകണ്ടാപുരം സ്വാഗതം  ആശംസിച്ചു. താഷ്‌കന്റ് പൈകട,   പ്രദീപ്‌ കുമാർ പി മാർത്താണ്ഡം,   ഡി  സദാനന്ദൻ ചക്കുവരക്കൽ കൊട്ടാരക്കര, എ. രാജൻ മടിക്കൈ കാഞ്ഞങ്ങാട് , സി. എം. സെബാസ്റ്റ്യൻ ചാമക്കാലായിൽ കാഞ്ഞിരപ്പള്ളി,  രാജൻ ഫിലിപ്സ്  കർണാടക ,ജോയി കുര്യൻ കോഴിക്കോട്, ജോർജ്ക്കുട്ടി  കോതമംഗലം, കെ. പി.  പി. നബ്യാർ എന്നിവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments