Latest News
Loading...

റവന്യൂ ജില്ല ശാസ്ത്ര നാടക മത്സരം ഒന്നാം സ്ഥാനം ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസിന്.



ഈരാറ്റുപേട്ട: കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന റവന്യൂ ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ ഈ രാറ്റുപേട്ട ഉപജില്ലയെ പ്രതിനിധീകരിച്ച മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 

പകർച്ചവ്യാധികൾക്കെതിരെ ശാസ്ത്രം കൈവരിച്ച നേട്ടങ്ങൾ ഇതിവൃത്തമാക്കിയ നാടകം ഇപ്പോഴും അന്ധവിശ്വാസങ്ങളിൽ കുടുങ്ങി ചൂഷണങ്ങൾക്ക് വിധേയമാവുന്ന മനുഷ്യരുടെ അവസ്ഥകൾ കാണികളെ ബോധ്യപ്പെടുത്തി. കുട്ടികളുടെ മികച്ച അഭിനയവും ആകർഷകമായ രംഗസംവിധാനങ്ങളും നാടകത്തെ ഏറെ ശ്രദ്ധേയമാക്കി. 


പെൺകുട്ടികളുടെ മികച്ച അഭിനയത്തെക്കുറിച്ചുള്ള വിധികർത്താക്കളുടെ വാക്കുകൾ അഭിനേതാക്കളായ കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഇനി നടക്കാനുള്ള സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിക്കുക, 'സിഗ്നൽ' എന്ന ഈ നാടകമാണ്. അൻഹ ഫാത്തിമ, മിൻ ഹമറിയം , ഹസ്ബിയനൗഷാദ്, മിൻ ഹഫാത്തിമ, റിദ മിർസ ഹുസൈൻ, അൽഫിന ഷാഹുൽ , വി.എൻ ഫാത്തിമ, സഫ ഹാരിസ് എന്നിവരാണ് കഥാപാത്രങ്ങളായി വേഷമിട്ടത്. ഇവരെയും പരിശീലകൻ ലുഖ്മാൻ മൊറയൂരിനെയും , അധ്യാപകരെയും സ്കൂൾ പി.ടി.എ., എസ്.എം സി കമ്മിറ്റികൾ അഭിനന്ദിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments