Latest News
Loading...

കായികമേളയില്‍ ഇത്തവണയും എസ്എംവി സ്‌കൂള്‍


പാലാ മുന്‍സിപ്പല്‍സ്റ്റേഡിയത്തില്‍ നടന്നുവന്ന റവന്യൂജില്ലാ കായികമേളയില്‍ അധീശത്വം തുടര്‍ന്ന് പൂഞ്ഞാര്‍ എസ്എംവി സ്‌കൂളും ഈരാറ്റുപേട്ട ഉപജില്ലയും.  കായികമേളുടെ തുടക്കം  മുതല്‍ നിലനിര്‍ത്തിയ മേധാവിത്തം അവസാനലാപ്പ് വരെ നിലനിര്‍ത്തിയാണ് എസ്എംവിയുടെ കിരീടം. 




24 സ്വര്‍ണ്ണവും  23 വെള്ളിയും 26 വെങ്കലവും  ഉള്‍പ്പടെ 215  പോയിന്റുകളാണ്  എസ്. എം.വി. നേടിയത്.  ഈരാറ്റുപേട്ട  സബ്ബ് ജില്ല 35 സ്വര്‍ണ്ണവും  27  വീതം വെള്ളിയും  വെങ്കലവും ഉള്‍പ്പടെ  325  പോയിന്റ്  നേടി. പാലാ  സെയ്ന്റ് തോമസ്  സ്‌കൂള്‍ രണ്ടാംസ്ഥാനവും  കുറുമ്പനാട്  സെയ്ന്റ് പീറ്റേഴ്സ് മൂന്നാം സ്ഥാനവും ഇത്തവണയും നിലനിര്‍ത്തി. സബ് ജില്ലാ  വിഭാഗത്തില്‍  രണ്ടാം  സ്ഥാനം  നേടിയ പാലാ 21 വീതം  സ്വര്‍ണവും  വെള്ളിയും 12  വെങ്കലവും സ്വന്തമാക്കി 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments