Latest News
Loading...

ഭൂമികയുടെ നൂറ്റിപ്പത്താമത് വിത്തുകുട്ട



ഭൂമികയുടെ നൂറ്റിപ്പത്താമത് വിത്തുകുട്ട  ലോകഭക്ഷ്യദിനത്തിൽ പെരിങ്ങുളത്ത് സംഘടിപ്പിച്ചു. റവ. ഫാ. മാത്യു പാറത്തൊട്ടിയിൽ വിത്തുകുട്ട ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ പി.യു. വർക്കി, സജിമോൻ കദളിക്കാട്ടിൽ, നാട്ടുകൂട്ടം സെക്രട്ടറി ജയൻ ആലഞ്ചേരിൽ, തണൽ പ്രസിഡന്റ് വിജോയി വെട്ടുകല്ലേൽ, എബിൻ എന്നിവർ പ്രസംഗിച്ചു. എ.ഡി ജോസഫ് അരീപ്ലാക്കൽ, വി.വി.ജോർജ് വലിയപറമ്പിൽ, തങ്കച്ചൻ വാഴയിൽ, നോബിൾ മടിയ്ക്കാങ്കൽ, ബെന്നി കുളത്തിനാൽ തുടങ്ങിയവർ നേതൃത്വം നൽകി. 




രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ ബി.എസ്.ഡബ്ലൗ  വിദ്യാർത്ഥികളാണ് അവരുടെ ഫീൽഡ് വർക്കിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. നിരവധി വിത്തുകളും തൈകളും കിഴങ്ങുകളും ആളുകൾ വിത്തുകുട്ടയിൽ കൊണ്ടുവന്ന് കൈമാറി. പെരിങ്ങുളത്തെ പ്രഥമവിത്തുകുട്ടയാണ് നടന്നത്. പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കായി വിപുലമായ സംഘാടകസമിതി രൂപീകരിക്കും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments