Latest News
Loading...

പാലസ്തീൻ അനുകൂല മാർച്ചിൽ പോലീസ് കേസെടുത്തു



ഈരാറ്റുപേട്ടയിൽ വെള്ളിയാഴ്ച നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ മാർച്ചിനെതിരെ ഈരാറ്റു പേട്ട പോലീസ് കേസെടുത്തു.  അനധികൃത സംഘം ചേരൽ, പൊതുഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ആറ് മാസം വരെ തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കാവുന്ന വകുപ്പുകളാണിവ.



ലജ്നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട മേഖലയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിട്ടാണ് പാലസ്തീൻ ഐക്യദാർഢ്യ ബഹുജനറാലി സംഘടിപ്പിച്ചത്. കുരിക്കൾ നഗറിൽ നിന്നാരംഭിച്ച മാർച്ച് കോസ് വേ വഴി ചേന്നാട് കവല, സെൻട്രൽ ജംഗ്ഷൻ, മുട്ടം കവല എന്നിവിടങ്ങളിലൂടെ കടന്ന് നൈനാർ പള്ളിയ്ക്ക് മുന്നിലാണ് സമാപിച്ചത്. മുഹമ്മദ് നദീർ മൗലവി, സുബൈർ മൗലവി, മുഹമ്മദ് സക്കീർ, മുഹമ്മദ് ഇല്യാസ്, അയൂബ് ഖാൻ ഖാസിം എന്നിവരെ പ്രതിചേർത്തും മറ്റ് 20-ഓളം പേർക്കുമെതിരെയാണ് എഫ്ഐആർ.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments