സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഈരാറ്റുപേട്ടയില്‍ സംഘടിപ്പിച്ച പിഎം വിശ്വകര്‍മ ബോധവല്‍ക്കരണ ശില്‍പശാല മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുഹറ അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കോട്ടയം ഫീല്‍ഡ് ഓഫിസ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുമായും ഐസിഡിഎസ് പ്രൊജക്ടുമായും സഹകരിച്ചു നടത്തുന്ന സ്വച്ഛതാ ഹി സേവ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് പിഎം വിശ്വകര്‍മ ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചത്.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഐസക് ഈപ്പന്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി. ആകാശവാണി മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ സി ജയചന്ദ്രന്‍, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, പൂഞ്ഞാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോ. ബ്ലെസി ജോബ്,, സിബിസി ഉദ്യോഗസ്ഥന്‍ ടി സരിന്‍ലാല്‍ സംസാരിച്ചു. സ്വച്ഛതാ ഹി സേവാ ബോധവല്‍ക്കരണ പരിപാടികളോട് അനുബന്ധിച്ചുള്ള ക്ലാസുകളും പ്രദര്‍ശനവും നാളെ
സമാപിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments