അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ നിയന്ത്ര ണം വിട്ടു മറിഞ്ഞു 3 പേർക്ക് പരിക്കേറ്റു. തൃശൂർ ചേർപ്പു സ്വദേശികളായ ദിനേഷ് കുമാർ (63) സ്വർണ കുമാരി (56) അഡ്വിക് അനീഷ് (10) എന്നിവർക്കാണ് പരിക്കേറ്റത്. പാലാ - തൊടുപുഴ ഹൈവേയിൽ കുറിഞ്ഞി ഭാഗത്ത് ഇന്ന് പുലർച്ചെ 4.45 ഓടെയാണ് അപകടം.
തൃശൂരിൽ നിന്നു പുലർച്ചെ രണ്ടരയോടെ ശബരിമലക്ക് തിരിച്ച സംഘമാണ്. 4 പേർ ഉണ്ടായിരുന്നു. ഒരാൾ പരുക്കേൽക്കാതെ രക്ഷപെട്ടു. പരിക്കേറ്റവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments