Latest News
Loading...

ജെയിംസിന്റെ മൃതദേഹം പുറത്തെടുത്തത് ഏറെ പണിപ്പെട്ട്




പൂഞ്ഞാർ പെരുനിലം ചെക്ക് ഡാമിൽ ഉണ്ടായ മരണം അപൂർവമായ അപകടത്തിൽ . വെള്ളം പുറത്തേക്ക് ഒഴുകുന്ന ഔട്ട്ലെറ്റിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. വെള്ളം കുതിച്ചൊഴുകുന്ന ഔട്ട്ലെറ്റിൽ ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ്  മൃതദേഹം പുറത്തെടുക്കാൻ ആയത്. 




സുഹൃത്തുക്കളായ രണ്ടുപേർക്കും ഒപ്പമാണ് ജെയിംസ് ഇവിടെ കുളിക്കാൻ എത്തിയത്. കെട്ടിനിൽക്കുന്ന വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകുന്ന ഭാഗത്ത് അകപ്പെട്ട ജെയിംസ് ഉയർന്നുവരാൻ ആകാതെ അകപ്പെട്ടു പോവുകയായിരുന്നു. വെള്ളം ശക്തിയായി പുറത്തേക്ക് വലിക്കുന്ന ഇവിടെ സുഹൃത്തുക്കളും നിസ്സഹായരായി. 



ഫയർഫോഴ്സ് സംഘം വെള്ളം പുറത്തേക്ക് ഒഴുകുന്നത് താൽക്കാലികമായി തടഞ്ഞ് വെള്ളത്തിൻറെ ശക്തി കുറച്ചതിനുശേഷമാണ് ജെയിംസിനെ പുറത്തെടുത്തത്. ഈരാറ്റുപേട്ടയിലെ നന്മക്കൂട്ടം പ്രവർത്തകർക്കൊപ്പം, ഫയർസ്റ്റേഷൻ ഓഫീസർ ബിനുവിൻറെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സഞ്ജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ , ഷിബു , അൻസിൽ , വിഷ്ണു, വിഷ്ണു എം എ, ശരത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. 

ഈരാറ്റുപേട്ട ഗ്ലോറിയ ബോസ് സ്റ്റുഡിയോഉടമ മങ്കുന്നത്ത് ബോസ് ഈപ്പനാണ് പിതാവ്. മാതാവ് മിനി. സഹോദരൻ അബു . 

ജെയിംസ് ബോസിൻ്റ സംസ്കാരം ശനിയാഴ്ച (14-10 -2023 ) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ ദൈവാലയ സിമിത്തേരിയിൽ.....
ദൗതികദേഹം അന്നേ ദിവസം രാവിലെ 9 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതാണ്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments