ഉദ്യോഗസ്ഥ കുറവു മൂലം പാല ആര്‍ടി ഓഫീസില്‍ ഫയല്‍ നീക്കം വൈകുന്നു. വാഹന രജിസ്ട്രസ്‌ട്രേഷന്‍, പേരുമാറ്റം അടക്കം വിവിധ സേവനങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചവര്‍ ഫയലുകള്‍ നീങ്ങിക്കിട്ടാനുള്ള കാത്തിരിപ്പിലാണ്. വകുപ്പ് സേവനങ്ങള്‍ ഓണ്‍ലൈനാക്കിയെങ്കിലും ഓഫീസില്‍ നിന്നുള്ള അന്തിമ അപ്രൂവല്‍ വൈകുന്നതാണ് പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നത്.
നിലവില്‍ പാലായില്‍ ജോയിന്റ് ആര്‍ടിഒ ഇല്ലാത്ത അവസ്ഥയാണ്. 2 മാസമായി ജിആര്‍ടിഒ ലീവിലാണ്. നിലവില്‍ 2 എംവിഐമാരാണ് എല്ലാ ജോലികള്‍ക്കുമായി ഓടിയെത്തേണ്ടത്. കഴിഞ്ഞ 27ന് 2 പേര്‍ക്കും പാലായിലേയ്ക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചെങ്കിലും ഒരാള്‍ മാത്രമാണ് വൈകാതെ എത്തിയത്. റിലീവിംഗ് ഓര്‍ഡര്‍ വൈകിയതോടെ ഒരാള്‍ 9-ാം തീയതിയാണ് പാലായില്‍ ചാര്‍ജ്ജെടുത്തത്.
എന്നാല്‍ ഒരു ഓഫീസിന് കീഴില്‍ വരുന്ന ജോലികളിലെല്ലാം ഓടിയെത്താനാകതെ നടടംതിരിയുകയാണ് ഉദ്യോഗസ്ഥര്‍. അപകടങ്ങളിലെ പരിശോധന, വകുപ്പ്തല മീറ്റിംഗുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ശേഷമാണ് ഓഫീസിലെ ഫയല്‍പരിശോനയ്ക്ക് സമയം ലഭിക്കുന്നത്. നിലവില്‍ ജോയിന്റ് ആര്‍ടിഒയുടെ ചാര്‍ജ്ജ് നല്കിയാണ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. മുന്‍പ് ചെയ്തുവന്ന ജോലിയില്‍ നിന്നും വ്യത്യസ്തമായ ജോലിയായതിനാല്‍ വേഗം കുറവായതും ഫയല്‍നീക്കം വൈകുന്നതിന് കാരണമാകുന്നുണ്ട്.
ഡ്യൂട്ടി സമയത്തിന് ശേഷവും രാത്രി വരെ ജോലി ചെയ്താണ് ഇപ്പോള്‍ ഫയലുകള്‍ നോക്കുന്നത്. ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും ഉദ്യോഗസ്ഥരെയും തളര്‍ത്തുന്നുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments