Latest News
Loading...

മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍



മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. മാലിന്യമുക്തം നവകേരളം  കര്‍മ്മ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ ജനുവരി 31 വരെയുള്ള കാലയളവിനുള്ളില്‍ സുസ്ഥിര മാലിന്യ സംസ്‌കരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം   ക്യാമ്പയിന്‍ സംഘടിപ്പിച്ചു. 




ഇടമറ്റം സെന്റ് മൈക്കിള്‍സ് ചര്‍ച്ച് പാരീഷ് ഹാളില്‍ വെച്ച് നടന്ന യോഗത്തില്‍  പഞ്ചായത്ത് പ്രസിഡന്റ് സിജോ പൂവത്താനി അദ്ധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം ജില്ലാ ക്യാമ്പയിന്‍ കോര്‍ഡിനേറ്റര്‍  ശ്രീ ശങ്കര്‍  വിഷയാവതരണം  നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പൂവേലി , ജോസ് ചെമ്പകശ്ശേരി , പഞ്ചായത്ത് മെമ്പര്‍മാര്‍ , പഞ്ചായത്ത് . സെകട്ടറി എന്നിവര്‍ സംസാരിച്ചു. CDS പേര്‍ഴ്‌സണ്‍ ശീലത ഹരിദാസ് , ADS- CDS അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments