ലോക ആരോഗ്യ സംഘടനയുടെ അംഗീകരം ലഭിച്ച 24 അതിവീശിഷ്ടമായ റീഹാബിലിറ്റേഷന്‍ പ്രക്ടിസില്‍ ഒന്നായ മരിയസദനം ഹോം എഗൈന്‍ പ്രൊജക്റ്റ് ന്റെ ഒന്നാം വാര്‍ഷികം ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാനിയന്റയും റിസ്റ്റിന്റെയും ആഭ്യമുഖ്യ ത്തില്‍ മരിയസദനത്തില്‍ വച്ചു ആഘോഷിക്കപ്പെട്ടു. പാലാ മരിയസദനത്തില്‍ വെച്ച് നടത്തപ്പെട്ട ഹോം എഗൈയിന്‍ മീറ്റ് എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സിറിയക് തോമസ് ഉദ്ഘടനം ചെയ്തു .
ഹോം എഗൈന്‍ കേരള ചാപ്റ്റര്‍ ഹെഡ് സാലിഹ് പി. എം ന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുനരധിവാസ മേഖലയില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച ഹോം എഗൈന്‍ പ്രോജക്ട് കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയ സന്തോഷ് ജോസഫ് മരിയ സദനം തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഡോ. പൂര്‍ണിമ, ബൈജു കൊല്ലംപറമ്പില്‍, ഡോ. ബിന്‍സി. പി. ചാക്കോ, ശ്യാപിന്‍ ബാലഭാസ്‌കര്‍, സന്തോഷ് ജോസഫ്, നിഖില്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തിനുശേഷം ഹോം എഗൈന്‍ സ്റ്റാഫ് അംഗങ്ങള്‍ക്കായി ട്രെയിനിങ് സെഷന്‍സും നടത്തപെട്ടു.അതോടൊപ്പം തന്നെ ഡോ. സിറിയക്ക് തോമസിനെ പൊന്നാടയും മുമെന്റോയും നല്‍കി യോഗത്തില്‍ ആദരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments