Latest News
Loading...

ലൈറ്റ് & സൗണ്ട് വെൽഫെയർ അസ്സോസിയേഷൻ ഓഫ് കേരള ഏഴാമത് കോട്ടയം ജില്ലാ സമ്മേളനം



ലൈറ്റ് & സൗണ്ട് വെൽഫെയർ അസ്സോസിയേഷൻ ഓഫ് കേരള ഏഴാമത് കോട്ടയം ജില്ലാ സമ്മേളനം വൈവിധ്യമാർന്ന പരിപാടികളോടെ പാലായിൽ ആരംഭിച്ചു. പുഴക്കര മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വിജയൻ രാമപുരം നഗറിൽ വെച്ചാണ് ഏഴാമത് ജില്ലാ സമ്മേളനം നടത്തപ്പെടുന്നത്.

 സമ്മേളനത്തിന്റെ ആദ്യദിനം കപ്പി, കയർ, പതാക ജാഥകൾ ആറാം തീയതി  എറ്റുമാനൂർ ബസ്സ്റ്റാന്റ് പരിസൽ നിന്നും ഏറ്റുമാനൂർ മേഖല പ്രസിഡന്റ്സിബി കുറുപ്പ് ഉഘാടനം ചെയ്തു.  കൊടിമരജാഥ രാമപുരത്തുനിന്നും പാലാ മേഖല പ്രസിഡന്റ സീ അന്നാസ് ഉദ്ഘാടനം ചെയ്തു.





 പ്രസ്തുത ജാഥകൾ  സമ്മേളന നഗറിൽ എത്തിയപ്പോൾ കോട്ടയം ജില്ലാ പ്രസിഡന്റ് പതാക ഉയർത്തിയതോടെ ഏഴാമത് കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കമായി. തുടർന്ന് മുൻ സംസ്ഥാന പ്രസിഡന്റ് റോബർട്ട് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം പാലാ എം.എൽ.എ. ശ്രീ. മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു അസോസിയേഷന്റെ പെൻഷൻ സംബന്ധമായ കാര്യങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


പാലാ നഗരിയെ വർണ്ണശോഭയിൽ ആറാടിക്കുന്ന ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം, മുൻസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ നിർവ്വഹിച്ചു. വിവിധ മേഖലാ നേതാക്കൾ  ആശംസകൾ നേർന്നു സംസാരിച്ചു.  DJ & Light Show യും നടന്നു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments