യുവജനങ്ങളിൽ കാര്യക്ഷമത വളർത്തുന്നതിന് കേരളോത്സവം പോലുള്ള പരിപാടികൾക്ക് സ്വാധീനം ചെലുത്തുവാൻ കഴിയുമെന്ന് മോൻസ് ജോസഫ് പറഞ്ഞു. പ്രതിഭകളെ അംഗീകരിക്കുവാനും ബഹുമുഖ പ്രതിഭയായ തേക്കിൻകാട് ജോസഫിനെ ആദരിക്കുവാൻ തീരുമാനിച്ച പഞ്ചായത്ത് ഭരണ സമിതിയെ അഭിനന്ദിക്കുന്നതായും എം.എൽ.എ. അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും തേക്കിൻകാട് ജോസഫിനെ ആദരിക്കൽ ചടങ്ങും നടത്തിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു എം.എൽ.എ. കേരളോത്സവം കലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് വിതരണം ചെയ്തു.
തേക്കിൻകാട് ജോസഫ് മറുപടി പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റ്റെസി സജീവ്, സന്ധ്യസജികുമാർ, എം.എൻ.രമേശൻ, പഞ്ചായത്ത് അംഗങ്ങളായ വിനുകുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ.കെ., ജോയിസ് അലക്‌സ്, ലതിക സാജു, രമാ രാജു, ബേബി തൊണ്ടാംകുഴി, ബിജു ജോസഫ്, എം.എം. ജോസഫ് , സെക്രട്ടറി പ്രദീപ് എൻ. എന്നിവർ പ്രസംഗിച്ചു. കലാമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ 9-ാം വാർഡ് മെമ്പർക്കും, കായിക മത്സരങ്ങൾ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ 1,14 വാർഡ് മെമ്പർമാർക്കും എവർ റോളിംഗ് ട്രോഫിയും സമ്മാനിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments