Latest News
Loading...

മാലിന്യമുക്ത നവകേരളം: ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു



മാലിന്യമുക്ത നവകേരളം ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ കാമ്പയിന്റെ ഭാഗമായി തിടനാട് ഗ്രാമപഞ്ചായത്തിൽ ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു. തിടനാട് എൻ.എസ്.എസ.് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവൻഷൻ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലും വീടുകളിലും ജൈവമാലിന്യം ഉറവിടങ്ങളിൽതന്നെ സംസ്‌കരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. 

ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ അജൈവമാലിന്യശേഖരണം ഉറപ്പാക്കണം. പൊതുനിരത്തുകൾ, ജലാശയങ്ങൾ, ഓഫീസുകൾ മാലിന്യമുക്തമാക്കമെന്നും യോഗത്തിൽ നിർദ്ദേശം ഉയർന്നു. ഡിസംബർ 31നു പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്ന പ്രവർത്തന പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ജി. അനീസ് അവതരിപ്പിച്ചു.




 വാർഡുതലത്തിലും 50-75 വീടുകൾ അടങ്ങിയ ക്ലസ്റ്റർതലത്തിലും ജനകീയ കൺവൻഷനുകൾ സംഘടിപ്പിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി.  പൂഞ്ഞാർ നിയോജക മണ്ഡലം നവകേരളം കർമ്മ പദ്ധതി ജനറൽ കൺവീനർ രമേശ് വെട്ടിമറ്റം വിഷയം അവതരിപ്പിച്ചു. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ഹരിതസഹായസ്ഥാപനം ജില്ലാ കോ- ഓർഡിനേറ്റർ മനോജ് മാധവൻ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.  


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോർജ്,  ഗ്രാമപഞ്ചായത്തംഗങ്ങൾ, ഹരിതകർമ്മസേന-കുടുംബശ്രീ-ആശ പ്രവർത്തകർ, അധ്യാപകർ, എൻ.എസ്.എസ്, എൻ.സി.സി. അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി -വ്യവസായ ഏകോപന സമിതി അംഗങ്ങൾ, പൊതുപ്രവർത്തകർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments