Latest News
Loading...

ജലജീവൻ മിഷൻ പദ്ധതി പൈപ്പ്‌ലൈൻ സ്ഥാപിക്കൽ ആരംഭിച്ചു



 ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ തീക്കോയി ഗ്രാമപഞ്ചായത്തിലെ ആനിയളപ്പിൽ ആരംഭിച്ചു. മലങ്കര പദ്ധതിയുടെ നീലൂരിൽ സ്ഥാപിക്കുന്ന ശുദ്ധീകരണ പ്ലാന്റിൽ നിന്നും ഇടമറുക് - കളത്തൂകടവ് - ഞണ്ടുകല്ല് - പഞ്ചായത്ത് ജംഗ്ഷൻ - ആനിയിളപ്പ് വഴിയാണ് വെട്ടിപ്പറമ്പിൽ സ്ഥാപിക്കുന്ന പ്രധാന ടാങ്കിൽ കുടിവെള്ളം എത്തുന്നത്. 

ഈ ലൈനിന്റെ ആനിയിളപ്പ് - വെട്ടിപ്പറമ്പ് ഭാഗത്തെ 1.800 കി. മീ ലൈനാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. വെട്ടിപ്പറമ്പിൽ 6 ഗ്രാമപഞ്ചായത്തുകൾക്കായി 25 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് ആണ് നിർമ്മിക്കുന്നത്. ആനിയിളപ്പിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പൂജാകർമ്മത്തോടെയാണ് തുടങ്ങിയത്.

     തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെസി ജെയിംസ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു,വൈസ് പ്രസിഡന്റ്‌ മാജി തോമസ്, മെമ്പർമാരായ സിറിൽ റോയി, ജയറാണി തോമസുകുട്ടി, നജീമ പരികൊച്ച്, വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ സന്തോഷ്‌ റ്റി സി , പിഡബ്ല്യുഡി, പഞ്ചായത്ത്, ബിഎസ്എൻഎൽ തുടങ്ങിയ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments