മനുഷ്യജീവിതം അർത്ഥവത്താകുന്നത് അത് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് എന്ന് പ്രമുഖ ധ്യാനഗുരുവും ചിന്തകനുമായ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ പറഞ്ഞു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് എത്തിക്സ് ആൻഡ് വാല്യൂസ് എന്ന വിഷയത്തിൽ സെമിനാർ നയിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തോടും, മനുഷ്യനോടും, മനസ്സാക്ഷിയോടും, പ്രകൃതിയോടും ബന്ധപ്പെട്ട് ജീവിക്കുമ്പോഴാണ് മനുഷ്യ ജീവിതം വിലപ്പെട്ടത് ആവുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രിയാത്മകമായി പ്രവർത്തിക്കാനും തിരഞ്ഞെടുക്കാനും കഴിയുന്ന മനുഷ്യൻ ധാർമികതയിൽ ഊന്നി, മൂല്യങ്ങൾക്ക് വില കൊടുത്തു ജീവിക്കേണ്ടവൻ ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹെഡ്മാസ്റ്റർ അജി വി ജെ, പ്രോഗ്രാം കോർഡിനേറ്റേഴ്സ് ജിനു ജെ വല്ലനാട്ട്,അനു ജോർജ്, റെജി സക്കറിയാസ്, ഡെന്നിസ് കുരുവിള, സോളി തോമസ്, ഏയ്ഞ്ചെലിൻ തെരെസ് ജോജി എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments