ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്‍റെയും കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കേരളോത്സവം വിവിധ വേദികളില്‍ നടന്നു. ബ്ലോക്ക്തല കേരളോത്സവം 2023 ഉദ്ഘാടനം എം.ഡി.സി.എം.എസ് എച്ച്.എസ്. ഇരുമാപ്രമറ്റം, മേലുകാവില്‍ ബഹു.പാലാ എം.എല്‍.എ മാണി സി കാപ്പന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല.ആര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍ സ്വാഗതം ആശംസിച്ചു.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു സോമന്‍ മേലുകാവ്, പി.എല്‍ ജോസ് മൂന്നിലവ്, അനുപമ വിശ്വനാഥ് തലപ്പുലം, ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ഫെര്‍ണ്ണാണ്ടസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍ ബി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഓമനാ ഗോപാലന്‍, ജോസഫ് ജോര്‍ജ്, ബിന്ദുസെബാസ്റ്റ്യന്‍, ജെറ്റോ ജോസ്, കെ.കെ.കുഞ്ഞുമോന്‍,അക്ഷയ് ഹരി എന്നിവര്‍ ആശംസകളും ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ രഞ്ജിത്ത് ബിജുകുമാര്‍.എം.റ്റി നന്ദിയും പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments