വാഗമണ്ണിന് സമീപം വിനോദസഞ്ചാരത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി നിബിൻ ആണ് മരിച്ചത്. ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥിയാണ് നിബിൻ .
സുഹൃത്തുക്കളായ എട്ടുപേർ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് വാഗമണ്ണിലെത്തിയത്. വാഗമൺ മൊട്ടക്കുന്നിന് 5 കിലോമീറ്റർ അകലെ കൊച്ചു കരിന്തിരിയിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തിയതായിരുന്നു സംഘം . വെള്ളച്ചാട്ടത്തിൽ ഇറങ്ങി 10 മിനിറ്റ് ഉള്ളിൽ നിബിൻ അപകടത്തിൽപ്പെട്ടു. പോലീസും ഫയർഫോഴ്സും അടക്കം ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് തെരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു.
ഇന്ന് രാവിലെ ഈരാറ്റുപേട്ടയിൽ നിന്നുള്ള നന്മക്കൂട്ടം, ടീം എമർജൻസി പ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments