Latest News
Loading...

കടനാട് ബാങ്കിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധം


കടനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ കൊല്ലപ്പള്ളി ഹെഡ് ഓഫീസിനു മുന്‍പില്‍ നിക്ഷേപകര്‍ ധര്‍ണ നടത്തി റീത്ത്  വച്ച് പ്രതിഷേധിച്ചു. കടനാട് ബാങ്ക് നിക്ഷേപക സംരക്ഷണ സമിതിയാണ് ബാങ്കിന് മുമ്പില്‍ ധര്‍ണ നടത്തിയത് .
 


ധര്‍ണയില്‍ ജോസഫ് വാഴക്കന്‍ Ex എംഎല്‍എ , ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടിച്ചേരി , മാര്‍ട്ടിന്‍ കോലടി ,സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ എ മാത്യു ഉപ്പുമാക്കല്‍, സെക്രട്ടറി ജോസഫ് സേവ്യര്‍, ടോം കോഴിക്കോട്ട്, റീത്താമ്മ ജോര്‍ജ് തുടങ്ങിയവര്‍  സംസാരിച്ചു ധര്‍ണയില്‍  നിക്ഷേപകരും പങ്കെടുത്തു. 


ലോണ്‍ തിരിച്ചടവ് മുടങ്ങിയതായും ബാങ്കിലെത്തുന്ന നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്നില്ലെന്നുമാണ് നിക്ഷേപകര്‍ പറയുന്നത്. കഴിഞ്ഞദിവസം നിക്ഷേപസംഗമം സംഘടിപ്പിച്ച് തുടര്‍നടപടികള്‍ ചര്‍ച്ചചെയ്തിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments