പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ചാത്തന്‍തറ ഡിസിഎല്‍ പടി സ്വദേശിനി കരിങ്ങാമാവില്‍ അരവിന്ദിന്റെ ഭാര്യ ടെസി സോമന്റെ (ജെനി-29) മൃതദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ സന്നദ്ധ സേനകളായ ടീം എമര്‍ജന്‍സി, നന്‍മക്കൂട്ടം പ്രവര്‍ത്തകരാണ് രാവിലെ മുതല്‍ നടത്തിയ തെരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെടുത്തത്.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടാണ് യുവതി വെള്ളത്തില്‍ ചാടിയത്. വെള്ളച്ചാട്ടതിന്റെ സമീപത്തെ പാറക്കെട്ടില്‍ ഫോണ്‍ ചെയ്തു കൊണ്ടിരുന്ന യുവതി പെട്ടെന്ന് വെള്ളച്ചാട്ടത്തിലേക്കു എടുത്തു ചാടുകയായിരുന്നുവെന്ന് പറയുന്നു. വെച്ചൂച്ചിറ പോലീസും റാന്നിയില്‍നിന്നുള്ള അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും മഴ ശക്തമായതോടെ ഇതു നിര്‍ത്തിവയ്ക്കുകയായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments