Latest News
Loading...

പിതാവിന് ജീവപര്യന്തം തടവും കൂടാതെ 10 വര്‍ഷം കഠിനതടവും



മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും കൂടാതെ 10 വര്‍ഷം കഠിനതടവും വിധിച്ചു.  അന്തിനാട് മൂപ്പന്‍മല ഭാഗത്തുള്ള കാഞ്ഞിരത്തുംകുന്നേല്‍ ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍  മകന്‍ ഷിനുവിനെ 23-09-2021 തീയതി രാത്രി 2 മണിക്ക് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയും പിന്നീട് 1-11-2021 തീയതി കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് ടി ആസിഡ് ആക്രമണത്തെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്ത കേസില്‍ പ്രതിയായ ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 302-ാം വകുപ്പു പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ടി പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷം കഠിനതടവും, ഇന്ത്യന്‍ ശിക്ഷാ 326 എ വകുപ്പു പ്രകാരം 10 വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ടി പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കഠിനതടവിനും ബഹു. പാലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ. അനില്‍കുമാര്‍ വിധി പ്രസ്താവിച്ചു. ഷിനുവിന്‍റെ രണ്ടാം മരണവാര്‍ഷികത്തിന്‍റെ തലേദിവസമാണ്  വിധി പ്രസ്താവിച്ചിട്ടുള്ളത്. 


   



കേസിന് ആസ്പദമായ സംഭവം 23-09-2021 തീയതി രാത്രി രണ്ടു മണിക്ക് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന മകന്‍റെ ദേഹത്ത് പ്രതി മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് റബ്ബര്‍ഷീറ്റ് ഉറയ്ക്കുന്നതിനുള്ള ഫോര്‍മിക് ആസിഡ് ഒഴിക്കുകയായിരുന്നു.  പാലാ പോലീസ് സ്ഥലത്തെത്തുകയും പൊള്ളലേറ്റ ഷിനുവിനെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നതാണ്. തുടര്‍ന്ന് പരിക്കുകളുടെ കാഠിന്യം മൂലം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

മരിച്ച ഷിനു


 ഷിനുവിന്‍റെ ദേഹത്ത് 75 ശതമാനം പൊള്ളല്‍ ഏറ്റതിനാല്‍ പാലാ പോലീസിന്‍റെ അപേക്ഷ പ്രകാരം  ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഷിനുവിന്‍റെ മരണമൊഴി രേഖപ്പെടുത്തുകയും  പാലാ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി. തോംസണ്‍ പ്രതി ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ക്ക് എതിരെ ക്രൈം 2287/ 2021 -ാം നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും 29-12-2021 തീയതി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

 റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിയുടെ വിചാരണ ബഹു. പാലാ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ. അനില്‍കുമാര്‍ താമസം കൂടാതെ നടത്തുകയും പ്രോസിക്യൂഷന്‍ ഭാഗം തെളിവുകള്‍ സംശയാതീതമായി തെളിഞ്ഞതിനാല്‍ പ്രതിക്കെതിരെയുള്ള വിധി പുറപ്പെടുവിച്ചിട്ടുള്ളതുമാണ്.   


    പാലാ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി. തോംസണ്‍ന്‍റെ ശാസ്ത്രീയവും താമസംകൂടാതെയുമുള്ള അന്വേഷണം പ്രതിക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയുന്നതിന് സാധിച്ചിട്ടുള്ളതാണ്. ബഹുമാനപ്പെട്ട കോടതി മുമ്പാകെ പ്രോസിക്യൂഷന്‍ ഭാഗത്തിനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജെയ്മോന്‍ ജോസ് പരിപ്പീറ്റത്തോട്ട് ഹാജരായി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments