Latest News
Loading...

പഞ്ചായത്ത്‌ തല കൺവെൻഷനും ശുചിത്വ സന്ദേശ റാലിയും നടത്തി




പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന 'ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ' പദ്ധതിയുടെ ഭാഗമായി ആദ്യ പഞ്ചായത്ത് തല കൺവെൻഷൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. 



പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു അത്യാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി മാറ്റുന്നതിന് ആക്ഷൻ പ്ലാൻ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി യു വർക്കി അവതരിപ്പിച്ചു.




 പരിസ്ഥിതി പ്രവർത്തകനും ഗ്രീൻ അംബാസിഡറുമായ എബി ഇമ്മാനുവൽ ശുചിത്വ സന്ദേശം നൽകി. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അജിത് കുമാർ, വൈസ് പ്രസിഡന്റ് റെജി ഷാജി, വികസനകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാരായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, മിനിമോൾ ബിജു, മെമ്പർമാരായ റോജി തോമസ്, മേരി തോമസ്, രാജമ്മ ഗോപിനാഥ് , സജി കളിക്കാട്ടിൽ, ആനിയമ്മ സണ്ണി, ബീന മധുമോൻ, ജനാർദ്ദനൻ പി ജി, നിഷ പി റ്റി, സജി സിബി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ് , 



അസിസ്റ്റന്റ് സെക്രട്ടറി ബിനു ജോഷി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ ,വി ഇ ഓ മാരായ ജോബി, ദീപ ജോർജ്, സെക്ഷൻ ക്ലാർക്ക് രമ്യ രമേശ് എന്നിവർ പ്രസംഗിച്ചു. സെൻ്റ് ആൻ്റണീസ് സ്കൂളിൽ നിന്നും ആരംഭിച്ച ശുചിത്വ സന്ദേശ റാലി പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്ത് ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,  സെന്റ് ആന്റണീസ് ഹൈസ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, അംഗനവാടി പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനങ്ങൾ,  ഏരിയ ഫീസിലിറ്റേഷൻ ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments