Latest News
Loading...

കാരിത്താസ് ഇന്ത്യ നാഷണൽ അസംബ്ലിക്ക് പാലാ ഒരുങ്ങുന്നു.



 ഭാരത കത്തോലിക്കാ സഭയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി ഈ മാസം 12, 13, 14 തീയതികളിൽ കേരളത്തിൽ ആദ്യമായി പാലായിൽ വെച്ച് നടക്കുകയാണ്. അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കുന്ന ദേശീയ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സംഘാടക സമിതിയുടെ സമ്മേളനം വിലയിരുത്തി. 

രാജ്യത്തെ 174 രൂപതകളിൽ നിന്നുള്ള സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റുകളുടെ ഡയറക്ടർമാർ പങ്കെടുക്കുന്ന ദേശീയ സമ്മേളനം പാലായിൽ നടക്കുമ്പോൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന പ്രതിനിധികളെ  കേരളത്തിൻറെ സാംസ്കാരിക പാരമ്പര്യം പരിചയപ്പെടുത്താൻ കഴിയും വിധം സ്വീകരിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. 




ഇത് സംബന്ധിച്ച് ആലോചിക്കുവാനായി അരുണാപുരം പാസ്റ്ററൽ സെൻററിൽ നടന്ന സമ്മേളനത്തിൽ  വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ സമ്മേളനം ഉദ്ഘാടനം ചെയ്തു . 

പാലാ സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മംഗലത്ത്,മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്,  കൗൺസിലർ ജിമ്മി ജോസഫ് , പാലാ  സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ , പാസ്റ്റര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോസ് തറപ്പേൽ , പാലാ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. തോമസ് വാലുമ്മേൽ , ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ, എസ്. എം. വൈ. എം രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പുംകുറ്റി, കെയർ ഹോം ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്നു ചെരുവ്പുരയിടം, എപ്പാർക്കിയൽ ലീഗൽ അഡ്വൈസർ അഡ്വ.ഫാ. ആൽബിൻ ഏറ്റുമാനൂക്കാരൻ , പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഭാരവാഹികളായ ഡാന്റീസ് കൂനാനിക്കൽ ,ജോയി മടിക്കാങ്കൽ, മെർലി ജെയിംസ്, സിബി കണിയാമ്പടി, പി. വി. ജോർജ് പുരയിടം, എബിൻ ജോയ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments