Latest News
Loading...

റോഡില്‍ പൊലിഞ്ഞ സുഹൃത്തുക്കള്‍ക്കായി ബസ് ജീവനക്കാര്‍ ഒരുമിച്ചു



പാല പൊന്‍കുന്നം റോഡില്‍ കൊപ്രാക്കളത്ത് വെച്ച് കഴിഞ്ഞ ദിവസം ഉണ്ടായ  അപകടത്തില്‍ മരണമടഞ്ഞ സുഹൃത്തുകള്‍ക്ക് വേണ്ടി സ്വകാര്യ ബസ് ജീവനക്കാരുടെ കാരുണ്യയാത്ര.  കൊടുങ്ങൂര്‍ - പാല, പള്ളിക്കത്തോട് - കോട്ടയം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് തിങ്കളാഴ്ചത്തെ വരുമാനം പൂര്‍ണമായും സുഹൃത്തുക്കളുടെ കുടുംബത്തിനായി മാറ്റിവച്ചത്. 



സെന്റ് സെബാസ്റ്റ്യന്‍ , ചെന്നിക്കര , ലാല്‍ ബ്രദേഴ്‌സ് ,അന്‍സു ,മേരീ മാതാ, സെന്റ് മേരി ,യാത്രിക്ക്, ശ്രീ കൃഷ്ണ, ശ്രീ പാര്‍വതി , മൈലടിയില്‍, അഭിനന്ദ്, ഗരുഡ ,സെന്റ് ആന്റണി ,ശ്രീ ഭദ്ര , മീനാക്ഷി  ,സിഎംസ് , പവിത്ര, തുമ്പി, മേരി ദാസന്‍, ഹോളി മേരീ  എന്നീ ബസ്സുകളാണ് കാരുണ്യ യാത്രയില്‍ പങ്കെടുത്തത്. ടിക്കറ്റിന് പകരം അപകടത്തില്‍ മരിച്ച സുഹൃത്തുക്കളുടെ ഫോട്ടോ പതിച്ച ബക്കറ്റുകളുമായാണ് കണ്ടക്ടര്‍മാര്‍ യാത്രക്കാരെ സമീപിച്ചത്. ബസ് ജീവനക്കാരുടെ ഉദ്യമം കണ്ടറിഞ്ഞ യാത്രക്കാര്‍ ടിക്കറ്റ് തുകയ്ക്ക് അപ്പുറം നല്‍കി  പങ്കാളികളായി. 




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments