അമ്പാറനിരപ്പേൽ : തിടനാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അമ്പാറനിരപ്പേൽ സെന്റ്.ജോൺസ് എൽ.പി സ്കൂൾ ഉയർന്ന വിജയം നേടി. ഗണിത, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേളകളിൽ സ്കൂളിൽ നിന്നു പങ്കെടുത്ത കുട്ടികൾ മികച്ച ഗ്രേഡ് നേടി.
സാമൂഹ്യ ശാസ്ത്രമേളയിൽ ചാർട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാനും എൽ.പി വിഭാഗം ഓവർഓൾ ഒന്നാംസ്ഥാനം നേടാനും അമ്പാറനിരപ്പേൽ സ്കൂളിന് സാധിച്ചു. PTA യുടെയും അധ്യാ പകരുടെയും സജീവമായ സഹകരണം മൂലമാണ് ഇത്ര വലിയ വിജയം നേടാൻ സാധിച്ചത്.കുട്ടികളെ പരിശീലിപ്പിച്ച സ്കൂൾ ഹെഡ്മിസ്ട്രെസ് സി.മേരി സെബാസ്റ്റ്യൻ, അധ്യാപകർ, സജീവ സഹകരണം നൽകിയ പി.റ്റി.എ പ്രസിഡന്റ് ശ്രീ.ബിനു വെട്ടുവയലിൽ, ശ്രീ ജോബിൻ പുളിമൂട്ടിൽ എന്നിവരെ സ്കൂൾ മാനേജർ ഫാ.ജോസഫ് മുണ്ടയ്ക്കൽ അഭിനന്ദിച്ചു.
0 Comments