കോളേജ് യൂണിയന്റെ ഉദ്ഘാടനത്തോടനു ബന്ധിച്ച്
പാലാ സെന്റ് തോമസ് റ്റീച്ചർ എഡ്യൂക്കേഷൻ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി. ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും ലയൺസ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവർമെന്റിന്റേയും എച്ച് ഡി എഫ് സി ബാങ്കിന്റെയും അയർക്കുന്നം ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ യാണ്പാലാ സെന്റ് തോമസ് കോളേജ് ഓഫ് റ്റീച്ചർ എഡ്യൂക്കേഷൻ യൂണിയന്റെയും റെഡ് റിബൺ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും നടത്തിയത്.
കേരളത്തിൽ ആദ്യമായിട്ടാണ് ഒരു കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിനെപ്പ സന്നദ്ധ രക്തദാന ക്യാമ്പും നടക്കുന്നത്. ആയുഷ്മാൻ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ വർഷത്തെ ദേശീയ രക്തദാന ദിനാചരണം നടത്തിവരുന്നത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനവും രക്തദാന ക്യാമ്പും കോളേജ് മാനേജർ പാലാ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഡോ.ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ അഭിജിത്ത് കെ. എസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബീനാമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി.
ലയൺസ് ക്ലബ് ക്യാബിനറ്റ് ട്രഷറർ പ്രസന്ന പണിക്കർ, ലയൺസ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോഓർഡിനേറ്റർ സിബി പ്ലാത്തോട്ടം, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ റ്റി സി തങ്കച്ചൻ , റെഡ് റിബൺ ക്ലബ്ബ് പ്രോഗ്രാം ഓഫീസറും പാലാ ബ്ലഡ് ഫോറം ട്രഷററുമായ ഡോക്ടർ സുനിൽ തോമസ് , എം എഡ് എച്ച് ഓ ഡി ഡോക്ടർ റ്റി എം മോളിക്കുട്ടി , റ്റി റ്റി സി പ്രിൻസിപ്പൽ സണ്ണി ജോസഫ് , ആർട്സ് ക്ലബ് സെക്രട്ടറി അപർണ മോഹൻ ,ബ്ലഡ് ഫോറം ഡയറക്ടർ സജി വട്ടക്കാനാൽ, അയർക്കുന്നം ലയൺസ് ക്ലബ് സെക്രട്ടറി ജോർജുകുട്ടി വെട്ടുവേലിൽ , സിസ്റ്റർ അനിലിറ്റ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെൽത്ത് ക്ലബ് ഭാരവാഹികളായ ഗോകുൽ ദാസ് റ്റി, ശാലു റെഡ് റിബൺ ക്ലബ്ബ് ഭാരവാഹികളായ ഫാദർ ജിസ്മോൻ, റിയ, സൂര്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്യാമ്പിൽ അൻപതോളം വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു. ലയൺസ് - എസ് എച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments